ഇടുക്കി: ദുരന്തങ്ങളെ അഭിമുഖിക്കരിക്കാൻ വേണ്ടി സുപ്രീംകോടതി രൂപികരിച്ചിട്ടുള്ള ദുരന്തനിവാരണ പദ്ധതി കഴിഞ്ഞ പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ പുതുക്കി രൂപികരിക്കുന്നതിനായുള്ള ആലോചനയോഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ സർക്കാരിതര സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
പൊതുജന പങ്കാളിത്തത്തോടു കൂടിയ ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിനായി ശാസ്ത്രീയപരമായും സാങ്കേതികപരമായും എന്തൊക്കെ മാർഗങ്ങളാണ് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. നവംബർ 30നകം പദ്ധതി പുതുക്കലിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള നയം രൂപികരിക്കും. യോഗത്തിൽ ഹസാഡ് അനലിസ്റ്റ് അജിൻ ആർ എസ്, യു.എൻ.ഡി.പി ജില്ലാ കോർഡിനേറ്റർ അബ്ദുൾ നൂർ, സ്ഫിയർ ഇന്ത്യ ജില്ലാ കോർഡിനേറ്റർ സിജോ തോമസ് തുടങ്ങിയവർ പദ്ധതി വിശദീകരണത്തെ കുറിച്ച് ക്ലാസെടുത്തു