ചെറുതോണി:തെരുവുനായ ശല്യം നിയന്ത്രിക്കുവാൻ പദ്ധധിയുമായി വാഴത്തോപ്പ് പഞ്ചായത്ത്. കുടുംബ ശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കൾ സ്‌കൂൾ വിദ്യാർത്ഥികൾക്കും, കാൽനടയാത്രികർക്കും ഭീഷണിയായിരുന്നു. ഈ നായ്ക്കൾ പെരുകുന്നത് നയന്ത്രിക്കുന്നതിന് വദ്ധീകരണം ഉൾപ്പെടെയുള്ള പദ്ധതികളാണ് വാഴത്തോപ്പ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് റിൻസി സിബി നിർവ്വഹിച്ചു. പദ്ധതിക്കായി രണ്ട് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.പഞ്ചായത്തംഗങ്ങളായ ആലീസ് ജോസ്, ഷിജോ തടത്തിൽ, ടോമി ജോർജ്, വി.എം സെലിൻ, റീത്ത സൈമൺ തുടങ്ങിയവർ പങ്കെടുത്തു.
തെരുവുനയ്ക്കളെ നിയന്ത്രിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം