കുമളി:പീരുമേട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളിയിൽ നടന്ന വന്ന രാപ്പകൽ സമരംഡി. സി. സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. .
ജില്ലയിലെ 8 കേന്ദ്രങ്ങളിലാണ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നത്. പട്ടയം ക്രമീകരിക്കലുമായി ബന്ധപ്പെട്ട് റവന്യു വകുപ്പുംതദ്ദേശ സ്വയം ഭരണ വകുപ്പും പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാപ്പകൽ സമരം.പീരുമേട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം. എം. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ഇന്ന് രാവിലെ നടക്കുന്ന സമാപന സമ്മേളനം കെ. പി. സി. സി. എക്‌സിക്യൂട്ടീവ് അംഗം റോയി. കെ. പൗലോസ് ഉദ്ഘാടനം ചെയ്യും.