കട്ടപ്പന: കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ ഓഫീസ് ഇടതുപക്ഷ
കൗൺസിലർമാർ ഉപരോധിച്ചു. ചെയർമാനുമായി ചേർന്ന് നിൽക്കുന്ന കൗൺസിലർമാരുടെ വാർഡുകളിൽ പദ്ധതി വിഹിതം കൂടുതൽ അനുവദിക്കുകയും കൗൺസിലിൽ എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി വർക്കുകൾ ടെൻഡർ ചെയ്ത് പണി പൂർത്തീകരിച്ചെന്നുമാണ് പ്രധാന ആക്ഷേപം. നിർമ്മാണ
മേഖലയിൽ നടന്നുവരുന്ന മിക്ക അനധികൃത നിർമ്മാണങ്ങളും ചെയർമാന്റെ
അറിവോടെയാണ് നടന്നുവരുന്നതെന്നും ഇടതുപക്ഷ കൗൺസിലർമാർ
ആരോപിച്ചു. ചെയർമാന്റെ ഏകാധിപത്യപരമായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മന്നോട്ടപോകുമെന്ന് കൗൺസിലർമാർ അറിയിച്ചു. ഉപരോധ സമരത്തിൽ കൗൺസിലർമാരായ എം.സി. ബിജു, ഗിരീഷ് മാലിയിൽ, ബെന്നി കുര്യൻ, ലീലാമ്മ ഗോപിനാഥ്, ടിജി എം രാജു, ജലജ
ജയസൂര്യ, ജിജി സാബു, ബിന്ദു ലത രാജു, ബീനാ വിനോദ്, സെലിൻ ജോയി, റെജീനാ തോമസ്, കെ.പി. സമോദ് എന്നിവർ പങ്കെടുത്തു.