തെക്കുംഭാഗം: തൊടുപുഴ ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കല്ലാനിക്കൽ സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ
രക്തപരിശോധനാ മെഡിക്കൽ ക്യാമ്പ് നടത്തും. 19ന് രാവിലെ 6.30 ന് ക്യാമ്പ് ആരംഭിക്കും. ആദ്യം പേര് നൽകുന്ന 150 പേർക്ക് സൗജന്യമായി ക്യാമ്പിൽ പങ്കെടുക്കാം. ആയിരത്തോളം രൂപ ചെലവാകുന്ന ചെക്കപ്പ് തികച്ചും സൗജന്യമായാണ് നടത്തുന്നത്. തെക്കുംഭാഗം ശാലോം വെഡ്ഡിംഗ് സ്റ്റുഡിയോ, കൊച്ചുപുര ട്രേഡേഴ്‌സ് തുടങ്ങിയ സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാം. ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിന് ഡോ. രഞ്ജിത്ത് പോൾ ക്ലാസെടുക്കും. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് നോബി സുദർശൻ അദ്ധ്യക്ഷത വഹിക്കും. ഇടവെട്ടി പഞ്ചായത്ത് വൈസ് ചെയർപേഴ്‌സൺ ഷിജ നൗഷാദ് ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു തേക്കുംകാട്ടിൽ, വാർഡ് മെമ്പർ ഷീല ദിപു, ലയൺസ് ക്ലബ്ബ് സെക്രട്ടറി ഷാജു പി.ബി എന്നിവർ പ്രസംഗിക്കും.