മറയൂർ: വട്ടവട കൊട്ടാക്കൊമ്പൂർ മേഖലയിൽ കർഷകർ നട്ടുവളർത്തിയ ഗ്രാന്റിസ് മരങ്ങൾ മുറിച്ച് വിൽക്കാൻ അനുമതി നൽകണമെന്ന് സി.ഐ.ടി.യു മറയൂർ ഏരിയ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. കാന്തല്ലൂർ പഞ്ചായത്തിൽ ഗ്രാന്റീസ് മരങ്ങൾ മുറിക്കുന്നതിന് നിബന്ധനകളോടെ അനുമതി നൽകിയിരുന്നു. ഇതിന് സമാനമായ രീതിയിൽ വട്ടവട മേഖലയിലും ഗ്രാന്റീസ് മരങ്ങൾ മുറിച്ച വിൽപ്പന നടത്താൻ അനുമതി നൽകണമെന്ന് മറയൂരിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷററാർ കെ.വി. ശശി ഉദ്ഘാടനം ചെയ്തു. . എ.എസ് ശ്രീനിവാസൻ അദ്ധ്യക്ഷനായ ചടങ്ങിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം. ലക്ഷ്മണൻ സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. എസ്. ശിവൻ രാജ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിൽ എം. ലക്ഷ്മണൻ (സെക്രട്ടറി), എ.എസ്. ശ്രീനിവാസൻ (പ്രസിഡന്റ്), വി. സിജിമോൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 23 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സി.പി.എം മറയൂർ ഏരിയാ സെക്രട്ടറി വി. സിജിമോൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗീതമ്മ സത്യശീലൻ നന്ദി പറഞ്ഞു.