തൊടുപുഴ : സംസ്ഥാനത്ത് പോളീവിനൈൽ ക്ലോറൈഡ് (പി.വി.സി) ഫ്ളക്സ് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുളളതിനാൽ തൊടുപുഴ നഗരസഭ പരിധിയിൽ ഇത്തരം ഫ്ളക്സ് ഉപയോഗിച്ചുളള യാതൊരുവിധ പരസ്യങ്ങളും പൊതുസ്ഥലത്തോ, സ്വകാര്യസ്ഥലത്തോ പ്രദർശിപ്പിക്കുവാൻ പാടില്ലായെന്നും, അപ്രകാരം പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.