തൊടുപുഴ: നിയോജകമണ്ഡലത്തിലെ തകർന്ന റോഡുകൾ നന്നാക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയും അനങ്ങാപ്പാറ നയവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാർച്ച് നടത്താൻ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്യും. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് എന്നിവർ പ്രസംഗിക്കുമെന്ന് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.