തൊടുപുഴ: ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ മഴ മാറിയാലുടൻ ആരംഭിക്കും. ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായ ഓരോ റോഡിന്റെയും പുരോഗതി പി.ജെ. ജോസഫ് എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്തു. തെക്കുംഭാഗം- ആനക്കയം റോഡിന്റെ (60 ലക്ഷം രൂപ) ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കല്ലാനിയ്ക്കൽ ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ മലങ്കരഗേറ്റ് വരെയുള്ള ഭാഗം നന്നാക്കുന്നതിന് 22 ലക്ഷം രൂപ ലഭ്യമാക്കിയിട്ടുണ്ട്. ഞറുക്കുറ്റി- ഏഴുമുട്ടം (23 ലക്ഷം രൂപ), പുതുപ്പരിയാരം- പൂതക്കാവ് (25 ലക്ഷം രൂപ), മണക്കാട്- നെടിയശാല (40 ലക്ഷം രൂപ), ചിറ്റൂർ- പുതുപ്പരിയാരം (24.86 ലക്ഷം രൂപ), ചീനിക്കുഴി- പാറമട (25 ലക്ഷം രൂപ) എന്നീ റോഡുകളുടെ ടെണ്ടർ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ആലക്കോട് മുതൽ ഇറുക്കുപാലം വരെ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 545 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടർ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കോലാനി- മാറിക റോഡ്, മാരിയിൽ കലുങ്ക്- ചുങ്കം റോഡ്, കുമാരമംഗലം- നീറംപുഴ റോഡ് (290 ലക്ഷം രൂപ) എന്നിവയുടെ ടെണ്ടർ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചു. ഇറക്കുംപുഴ ബൈപാസ് റോഡിന്റെ നിർമ്മാണവും (155 ലക്ഷം രൂപ) ഉടൻ ആരംഭിക്കും. നെല്ലാപ്പാറ- പുറപ്പുഴ റോഡ് (170 ലക്ഷം രൂപ) ആധുനിക രീതിയിൽ നിർമ്മിക്കാൻ ആരംഭിച്ചു. വഴിത്തല- കുണിഞ്ഞി, പാറത്തലയ്ക്കൽപ്പാറ- മൈലക്കൊമ്പ് റോഡ് (275 ലക്ഷം രൂപ) നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങുകയാണ്. കാളിയാർ എസ്റ്റേറ്റ് റോഡിന്റെ (450 ലക്ഷം രൂപ) ടെണ്ടർ പൂർത്തിയാക്കി എഗ്രിമെന്റ് വെച്ചു. ഞറുക്കുറ്റി- വണ്ടമറ്റം ബൈപാസ്, കാളിയാർ- കക്കടാശ്ശേരി (715 ലക്ഷം രൂപ) റോഡുകൾക്കും എഗ്രിമെന്റ് വച്ചു. നടുക്കണ്ടം- മലങ്കര, പ്ലാന്റേഷൻ- ഇല്ലിചാരി, മുട്ടം- കാക്കൊമ്പ് റോഡുകളുടെ ടെണ്ടർ നടപടികളും പൂർത്തിയായി. കരിങ്കുന്നം- പുറപ്പുഴ റോഡിന്റെ (120 ലക്ഷം രൂപ) നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വിച്ചാട്ടുകവല- കരിങ്കുന്നം (110 ലക്ഷം രൂപ) റോഡിന്റെ തുടർ പ്രവർത്തനങ്ങളും ആരംഭിക്കും. മുളപ്പുറം- കോട്ടക്കവല- പരിയാരം- ബൗണ്ടറി റോഡ് (100 ലക്ഷം രൂപ) ടെണ്ടർ ഘട്ടത്തിലാണ്. പാറേക്കവല- മഞ്ചിക്കല്ല്- ചീനിക്കുഴി (150 ലക്ഷം രൂപ) റോഡിന്റെ ടെണ്ടർ വിളിച്ചു. പന്നിമറ്റം- കുളമാവ് (50 ലക്ഷം രൂപ), കാഞ്ഞാർ- വെള്ളിയാമറ്റം- കറുകപ്പിള്ളി കവല (50 ലക്ഷം രൂപ), ഉടമ്പന്നൂർ- ചെപ്പുകുളം (35 ലക്ഷം രൂപ) റോഡുകളുടെ നിർമ്മാണത്തിനും ടെണ്ടർ വിളിച്ചിട്ടുണ്ട്. ആനക്കുഴി- വെൺമണി റോഡിന്റെ (30 ലക്ഷം രൂപ) ടെണ്ടർ പൂർത്തിയായി. കാരിക്കോട്- കുന്നം (38.89 ലക്ഷം രൂപ), മുതലക്കോടം- ഏഴല്ലൂർ(15 ലക്ഷം രൂപ) മൗണ്ട് സീനായി (13.2 ലക്ഷം രൂപ), കരിങ്കുന്നം- ബൈപാസ് (20 ലക്ഷം രൂപ), ഏഴല്ലൂർ- കലൂർ (50 ലക്ഷം രൂപ), വെള്ളിയാമറ്റം- കുരുതിക്കളം (22 ലക്ഷം രൂപ) റോഡുകളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും. തൊടുപുഴ ടൗൺ റോഡ് (300 ലക്ഷം രൂപ), വണ്ണപ്പുറം- പട്ടയക്കുടി- വഞ്ചിക്കല്ല് റോഡ് (300 ലക്ഷം രൂപ), പുറപ്പുഴ- വഴിത്തല- പാറക്കടവ് റോഡ് (300 ലക്ഷം രൂപ) എന്നിവയ്ക്ക് ഭരണാനുമതിയായി.