തൊടുപുഴ : തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും ഒട്ടനവധി വ്യാപാരികൾക്ക് 2013​- 14 സാമ്പത്തിക വർഷത്തിലെ വാറ്റ് റിട്ടേണുകളിൽ അപാകതകൾ ഉള്ളതായി കാണിച്ച് നോട്ടീസുകൾ നൽകിയിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ വിഷയം ചർച്ച ചെയ്യുവാനും, മേൽനടപടികൾ സ്വീകരിക്കാനായി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മൂവാറ്റുപുഴ റോഡിലുള്ള മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ വച്ച് വ്യാപാരികളുടെ അടിയന്തിരയോഗം ചേരുകയാണ്. നോട്ടീസുകൾ ലഭിച്ചിട്ടുള്ള വ്യാപാരികളും അവരുടെ ടാക്സ് കൺസൽട്ടന്റുമാരും യോഗത്തിൽ സംബന്ധിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, ജനറൽ സെക്രട്ടറി നാസർ സൈര എന്നിവർ അറിയിച്ചു.