ഇടുക്കി : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീനും സംസ്ഥാന സെക്രട്ടറി . കെ. സേതു മാധവനും നേരെ പാലക്കാട് വെച്ചുണ്ടായ അക്രമണത്തിൽ കെ.വി.വി. ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കണമെന്ന് യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസ്,ജില്ലാ പ്രസിഡന്റ് മനു തോമസ്, സെക്രട്ടറി അഭിലാഷ് ജി.നായർ,ട്രഷറർ എന്നിവർ ആവശ്യപ്പെട്ടു