നെടുങ്കണ്ടം: ഗ്ലാസ് സിലണ്ടറിന് തീപിടിച്ചത് കൊടുത്താൻ എത്തിയ ഫയർ ഫോഴ്സിന്റെ വാഹനം അപകടത്തിൽപ്പെട്ടു. നെടുങ്കണ്ടം ഫയർഫോഴ്സിന്റെ വണ്ടി നിർത്തിയിട്ടിരുന്ന സ്ഥലത്തുനിന്നും തനിയെ പുറകോട്ട് ഉരുണ്ട് സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്തേയ്ക്ക് വീണു. വൈകിട്ട് ആറരയോടെയാണ് സംഭവം. അപകടം നടക്കുമ്പോൾ ഫയർഫോഴ്സ് ജീവനക്കാർ വീടിനുള്ളിൽ തീപിടിച്ച ഗ്ലാസ് സിലണ്ടർ അണയ്ക്കാള്ള ശ്രമത്തിലായിരുന്നു. മുണ്ടിയെരുമയിൽ ഫസിൽ മൗലവിയുടെ വീട്ടിലെ ഗ്യാസ് സിലണ്ടറിന് തീപിടിച്ചതിനെ തുടർന്ന് അണക്കാൻ ഉദ്യോഗസ്ഥർ വീട്ടിലേയ്ക്ക് കയറി
കുറച്ച് സമയങ്ങൾക്ക് ശേഷമാണ് നിർത്തിയിട്ടിരുന്ന ഫയർഫോഴസിന്റെ വാഹനം തനിയെ ഉരുണ്ടത്. താഴെയുള്ള വീടിന്റെ മുറ്റത്തേയ്ക്ക് വണ്ടിയുടെ പിൻഭാഗം കുത്തി നിൽക്കുകയായിരുന്നു.അപകടം നടന്ന വാഹനത്തിന്റെ ഹാൻഡ് ബ്രക്ക് സ്ളിപ്പായതാണ് തനിയെ പിന്നോട്ട് ഉരുളാൻ കാരണമായതെന്നാണ് ഫയർഫോഴസ് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.