ഉടുമ്പന്നൂർ : ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്ന പരിഹാര ക്രിയകൾ 18 മുതൽ 22 വരെ നടക്കും. ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി പ്രശാന്ത് നമ്പൂതിരിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 18 ന് രാവിലെ 6 മുതൽ അത്ഭുതശാന്തി,​ ഖനനാഭിശുദ്ധി ക്രിയകൾ,​ 6.30 ന് ദീപാരാധന,​ വാസ്തുബലി​ .19 ന് രാവിലെ 6.30 ന് അഭിഷേകം,​ മലരുനിവേദ്യം,​ 7 ന് മഹാഗണപതിഹോമവന്ദനം,​ 9.30 മുതൽ മൃത്യുഞ്ജയഹോമം,​ അഘോരഹോമം,​ ഉച്ചപൂജ,​ വൈകിട്ട് 4 മുതൽ മഹാസുദർശന ഹോമം,​ 6 ന് ദീപാന്തശുദ്ധി,​ ​ 7.30 മുതൽ മഹാസുദർശന ഹോമം അത്താഴപൂജ,​ 20 ന് രാവിലെ പതിവ് പൂജകൾ,​ അഭിഷേകം,​ 9.30 മുതൽ കാൽകഴുകിച്ചൂട്ട്,​ തിലഹവനം,​ ഉച്ചപൂജകൾ,​ ഉപദേവ കലശങ്ങൾ,​ വൈകുന്നേരം 6.30 ന് ദീപാരാധന,​ അത്താഴപൂജ,​ 21 ന് രാവിലെ പതിവ് പൂജകൾ,​ അഭിഷേകം,​ വൈകുന്നേരം 6.30 ന് ദീപാരാധന,​ അത്താഴപൂജ,​ 22 ന് രാവിലെ പതിവ് പൂജകൾ,​ നിർമ്മാല്യവന്ദനം,​ അഭിഷേകം,​ മലരുനിവേദ്യം,​ ഉച്ചയ്ക്ക് 12 ന് പ്രസാദഊട്ട് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.