തൊടുപുഴ: വിജ്ഞാനമാതാ പള്ളിയിൽ 18ന് നൈറ്റ് വിജിൽ നടത്തുമെന്ന് വികാരി ഫാ. ജോസഫ് മക്കോളിൽ അറിയിച്ചു. വൈകിട്ട് ആറിന് ആരാധന, 6.15ന് വിശുദ്ധ കുർബാന, തുടർന്ന് ഫാ. മനോജ് വടക്കേക്കര വചനപ്രഘോഷണം നടത്തും. തുടർന്ന് ഫിയാത്ത് മിഷന്റെ ഫീച്ചർ ഫിലിം പ്രദർശനം.