തൊടുപുഴ: കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികദിനാഘോഷം വിപുലമായ പരിപാടികളോടെ കുന്നത്തുപാറയിൽ തുടങ്ങി. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ബി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ നേതാക്കളായ ബി. ഹരി, സി.കെ. രാജീവ്, എം. മനോജ്, സി.കെ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.