തൊടുപുഴ: വീട്ടിലും ഔഷധവൃക്ഷം എന്ന പദ്ധതിയുടെ ഭാഗമായി നാഗാർജുനയുടെ കുമാരമംഗലം ഗവ. ആശുപത്രിയിൽ ഔഷധോദ്യാനം നിർമിക്കും. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജു ഒ.പി നിർമാണോദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ആർ. മീരാ ശ്രുതി, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എസ്. ശ്രീനി, ആശുപത്രി സ്റ്റാഫ് അംഗം കെ.ജി. നിർമല എന്നിവർ സംസാരിച്ചു. തുടർന്ന് ഔഷധസസ്യ വിഭാഗം മാനേജർ ബേബി ജോസഫ് ക്ലാസെടുത്തു.