കരിമണ്ണൂർ: തൊടുപുഴ ഉപജില്ലാ ശാസ്ത്രമേളയിൽ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് 48 ഇനങ്ങൾക്ക് ഫസ്റ്റ് എ ഗ്രേഡ്. 22 രണ്ടാം സ്ഥാനവും 11 മൂന്നാം സ്ഥാനം നേടി. 81 ഇനങ്ങൾക്കാണ് എ ഗ്രേഡ് നേടിയത്. 770 പോയിന്റോടെ ഓവർഓൾ ചാമ്പ്യൻഷിപ് നേടിയ സ്‌കൂൾ രണ്ടാം സ്ഥാനക്കാരായ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിനേക്കാൾ 290 പോയിന്റിന്റെ വ്യത്യാസമാണ് നേടിയിരിക്കുന്നത്. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.റ്റി. മേള എന്നിവയിലെല്ലാം ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവർ ഓൾ ചാംപ്യൻഷിപ് നേടി വിജയം അവർത്തിച്ചിരിക്കുകയാണ് കരിമണ്ണൂർ സെന്റ് ജോസഫ്‌സ്. പ്രവൃത്തിപരിചയ മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ആകെ മത്സരിക്കാവുന്ന 20 ഇനങ്ങളിൽ 14നും ഫസ്റ്റ് എ ഗ്രേഡ് നേടിയിരുന്നു. അദ്ധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സാമൂഹ്യശാസ്ത്ര അദ്ധ്യാപകൻ ബിജു ജോസഫ് എ ഗ്രേഡ് ഫസ്റ്റ് നേടി 22, 23 തിയതികളിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ വേദി കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളാണ്.