വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഗുരു ഐ.ടി.ഐ കെട്ടിട ഹാളിൽ നാളെ രാവിലെ 10ന് കെ. എൻ. ബാലാജിയുടെ കീഴിൽ പഠനക്ലാസ് ആരംഭിക്കും. തുടർന്ന് മാസത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഒന്ന് വരെ ക്ലാസുകൾ നടക്കും. താത്പര്യമുള്ളവർ ക്ലാസിൽ പങ്കെടുക്കണമെന്ന് കൺവീനർ കെ.എം. പീതാംബരൻ അറിയിച്ചു.