ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷൻ പദ്ധതിയിൽഉൾപ്പെട്ട ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളുടെ അർഹതാ പരിശോധന നടത്തി പട്ടിക അന്തിമമാക്കുതിനുള്ള കാലാവധി 31 വരെ മാത്രമാണ്. ഇനിയും രേഖകൾ ഹാജരാകാത്ത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ അർഹത തെളിയിക്കുതിന് ആവശ്യമായ രേഖകൾ സഹിതം 29 നകം ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.