തൊടുപുഴ : ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വന്ന സംസ്ഥാന സബ്ബ്-ജൂണിയർ ഫെൻസിംഗ് ടീം കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. കേരള സ്‌പോർട്സ് കൗൺസിൽ അംഗവും, കൗൺസിൽ നിരിക്ഷകനുമായ കെ.എൽ ജോസഫ് സമാപനസമ്മേളനം ഉത്ഘാടനം ചെയ്തു. ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ തോംസൺ ജോസഫ് ട്രാക് സ്യൂട്ടും ടി-ഷർട്ടും വിതരണം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയും, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗവുമായ ശരത് യു നായർ അദ്ധ്യ്രക്ഷനായിരുന്നു. കേരള ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി എം.എസ്.പവനൻ, റോളർ സ്‌ക്കേറ്റിംഗ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.ശശിധരൻ, ബാബു ആന്റണി, വി.ജി. പ്രഭാകരൻ ,ഫാ: പോൾ കാരക്കൊമ്പിൽ തുടങ്ങിയവർ സംസാരിച്ചു.