surendran
സുരേന്ദ്രൻ

നെടുങ്കണ്ടം: ചേറ്റുകുഴി ടൗണിൽ സമാന്തര ബാർ നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി. ചാലക്കുടിമേട് പുളിക്കൽ വീട്ടിൽ സുരേന്ദ്ര
(54)നെയാണ് ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് പാർട്ടി അനധികൃത മദ്യ വിൽപനയ്ക്കിടെ അറസ്റ്റ് ചെയ്തു. കടയിലെ രഹസ്യ അറയിൽ വിൽപനയ്ക്ക്
സൂക്ഷിച്ച 2.600 ലിറ്റർ മദ്യവും മദ്യം വിൽപന നടത്തിയ വകയിൽ ലഭിച്ച 750 രൂപയും പിടിച്ചെടുത്തു. സമാന്തര ബാർ നടത്തുന്നുവെന്ന ഇടുക്കി
അസിസ്റ്റന്റ് എക്‌സൈസ് കമ്മഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ നെടുംകണ്ടം കോടതി റിമാന്റ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ, വിനേഷ്, മനോജ് സിഇഓമാരായ ശശീന്ദ്രൻ ,ജോഷി, രാധാകൃഷ്ണൻ, സജിത്, അരുൺ എന്നിവർ പങ്കെടുത്തു.