തൊടുപുഴ: വിജ്ഞാനമാതാ പള്ളിയിൽ 18ന് നൈറ്റ് വിജിൽ നടത്തുമെന്ന് വികാരി ഫാ. ജോസഫ് മക്കോളിൽ അറിയിച്ചു. വൈകിട്ട് ആറിന് ആരാധന, 6.15ന് വിശുദ്ധ കുർബാന, തുടർന്ന് ഫാ. മനോജ് വടക്കേക്കര വചനപ്രഘോഷണം നടത്തും. തുടർന്ന് ഫിയാത്ത് മിഷന്റെ ഫീച്ചർ ഫിലിം പ്രദർശനം.
പ്രസ്താവന സമർപ്പിക്കണം
തൊടുപുഴ : റബ്ബർ ബോർഡിന്റെ പുതിയ നിർദ്ദേശം അനുസരിച്ച് ആർ.പി.ഐ.എസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കർഷകരും തോട്ടത്തിന്റെ കരം അടച്ച രസീതിന്റെ കോപ്പിയുടെ മുൻ പേജിൽ തോട്ടത്തിന്റെ സർവ്വേ നമ്പർ, വിസ്തീർണ്ണം, ടാപ്പ് ചെയ്യുന്ന മരങ്ങളുടെ എണ്ണം എന്ന് രേഖപ്പെടുത്തികൊണ്ടുള്ള പ്രസ്താവന ഒക്ടോബർ 25നകം സമർപ്പിക്കണം.
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം
തൊടുപുഴ: കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികദിനാഘോഷം വിപുലമായ പരിപാടികളോടെ കുന്നത്തുപാറയിൽ തുടങ്ങി. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ബി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ നേതാക്കളായ ബി. ഹരി, സി.കെ. രാജീവ്, എം. മനോജ്, സി.കെ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
ഓപ്പറേഷൻ തിയേറ്റർ പ്രവർത്തിക്കില്ല
ഇടുക്കി :അണുവിമുക്ത പ്രവർത്തനം നടത്തുന്നതിനാൽ നെടുങ്കണ്ടംതാലൂക്കാശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർഒക്ടോബർ 18 മുതൽ 23 വരെ പ്രവർത്തിക്കില്ലയെന്ന്സൂപ്രണ്ട് അറിയിച്ചു.
ഭൂമി പതിവ് കമ്മിറ്റി യോഗം 25ന്
ഇടുക്കി : തൊടുപുഴതാലൂക്ക്തല ഭൂമി പതിവ് കമ്മിറ്റി യോഗംഒക്ടോബർ 25ന് രാവിലെ 11ന് താലൂക്കാഫീസിൽചേരും.
ദിശയോഗം 24ന്
ഇടുക്കി : ജില്ലയിലെകേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതിഅവലോകനം ചെയ്യുന്നതിന് ഡിസ്ട്രിക്ട്ഡെവലപ്മെന്റ്കോ-ഓർഡിനേഷൻ ആന്റ്മോണിറ്ററിംഗ് കമ്മിറ്റി (ദിശ)യുടെയോഗംഒക്ടോബർ 24ന് കലക്ടറേറ്റ്കോൺഫറൻസ് ഹാളിൽചേരും
.ഫ്ളക്സ് നിരോധനം
തൊടുപുഴ : സംസ്ഥാനത്ത് പോളീവിനൈൽ ക്ലോറൈഡ് (പി.വി.സി) ഫ്ളക്സ് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുളളതിനാൽ തൊടുപുഴ നഗരസഭ പരിധിയിൽ ഇത്തരം ഫ്ളക്സ് ഉപയോഗിച്ചുളള യാതൊരുവിധ പരസ്യങ്ങളും പൊതുസ്ഥലത്തോ, സ്വകാര്യസ്ഥലത്തോ പ്രദർശിപ്പിക്കുവാൻ പാടില്ലായെന്നും, അപ്രകാരം പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.