കമളി: വൈ.എം.സി.എ ജെ. പുന്നൂസ് മെമ്മോറിയൽ ഡബിൾസ് ഷട്ടിൽ ടൂർണമെന്റ് നാളെ വൈകിട്ട് നാലിന് വൈ.എം.സി.എ ഇൻഡോർ കോർട്ടിൽ ആരംഭിക്കും. വൈ.എം.സി.എ പ്രസിഡന്റ് ജോയ് മേക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ സെക്രട്ടറി സാബു മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൺസി മാത്യു, കൺവീനർ എം.കെ.ജോസഫ്, വൈ.എം സി.എ ട്രഷറർ രഞ്ജൻ. കെ. കാരക്കട്ടിൽ എന്നിവർ സംസാരിക്കും. വൈ.എം.സി.എ സ്പോർട്സ് ചെയർമാൻ സോജി അഗസ്റ്റ്യൻ നന്ദിയും പറയും. കേരള- തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് പ്രമുഖ താരങ്ങൾ പങ്കെടുക്കും. വിജയികൾക്ക് പുന്നൂസ് മെമ്മോറിയൽ ട്രോഫിയും 15,001 രൂപ കാഷ് അവാർഡും രണ്ടാം സ്ഥാനം നേടുന്നവർക്ക് വൈ.എം.സി.എ 10,001 രൂപ കാഷ് അവാർഡും നൽകും.