നെയ്യശ്ശേരി: മാണിക്കുന്നേൽ പരേതനായ തോമസിന്റെ ഭാര്യ റോസക്കുട്ടി (90) നിര്യാതയായി. കരിമണ്ണൂർ കുഴികണ്ണിയിൽ കുടുംബാംഗം. മക്കൾ: മേരി (റിട്ട. അദ്ധ്യാപിക), സിസ്റ്റർ റിറ്റ്സി എം.എസ്.ജെ (നിർമ്മല പ്രൊവിൻഷ്യൽ ഹൗസ്, ചുണങ്ങംവേലി, ആലുവ), സെലിൻ (റിട്ട. അദ്ധ്യാപിക), ബേബി, ഫ്ളോറൻസ് മരിയ (റിട്ട. അദ്ധ്യാപിക). മരുമക്കൾ: മാത്യു മഠത്തിക്കണ്ടം (മഠത്തിക്കണ്ടത്തിൽ നഴ്സറി, തൊടുപുഴ), ജോസഫ് പൂക്കുന്നേൽ (പാലക്കുഴ), ഇസമ്മ നമ്പ്യാപറമ്പിൽ പുതുശ്ശേരി (വാഴക്കുളം), പീറ്റർ പള്ളിക്കരക്കാരൻ (അടിമാലി). സംസ്‌കാരം ഇന്ന് രാവിലെ 11ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.