തൊടുപുഴ: നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ ജില്ലാ യൂത്ത് ക്ലബ്ബ്, കല്ലാനിക്കൽ സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്‌കൂളിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. ഇടവെട്ടിപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ബിജോയ് മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ഡോ. ജി. പ്രേംകുമാർ ക്ലാസ്സ് നയിച്ചു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ, ജോബിൻ ജോസ്, നിക്സ് ജോസ്, വിഷ്ണു വി. പിള്ള എന്നിവർ പ്രസംഗിച്ചു.