രാജാക്കാട്: ഫെഡറൽ ബാങ്ക് രാജാക്കാട് ശാഖയോട്ചേർന്ന് സ്ഥാപിച്ചിരിക്കുന്ന എടിഎം,സിഡിഎം കൗണ്ടറുകളുടേയും ഗോൾഡ് ലോൺ
പോയിന്റിന്റെയും ഉദ്ഘാടനം നടത്തി.ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് പി.വി ജോയി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് കാഷ് ഡിപ്പോസിറ്റ് മെഷീന്റെയും,രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി എടിഎം ന്റെയും,രാജാക്കാട് പൊലീസ് ഇൻസ്‌പെക്ടർ എച്ച് എൽ ഹണി ഗോൾഡ് ലോൺ പോയിന്റിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.തൊടുപുഴ റീജിയണൽ ഹെഡ് ജോർജ്ജ് ജേക്കബ്ബ് സ്വാഗതം പറഞ്ഞു.ചടങ്ങിൽ ആദ്യകാല നിക്ഷേപകരെ ആദരിക്കുകയു, വിവിധ സഹായ
പദ്ധതികളുടെ വിതരണം നിർവ്വഹിക്കുകയും ചെയ്തു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, വാർഡുമെമ്പർ ഇന്ദിര സുരേന്ദ്രൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.കെ മാത്യു,ബ്രാഞ്ച് മാനേജർ ചിന്തു എൽദോ ജോയി എന്നിവർ പ്രസംഗിച്ചു.