light
പ്രവർത്തന രഹിതതമായ മൂന്നാർടൗണിലെ ഹൈമാക്സ് ലൈറ്റ്..

മൂന്നാർ: ലക്ഷങ്ങൾ മുടക്കി മൂന്നാർ പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചതോടെ മൂന്നാർ ഇരുട്ടിലായി. അഞ്ചുവർഷം മുമ്പ്
ഏഴോളം ഹൈമാസ്റ്റ് ലൈറ്റുകളാണ് മൂന്നാറിലും പരിസരത്തും സ്ഥാപിച്ചത്. മൂന്നാർ ടൗൺ, നല്ലതണ്ണി കവല, പോസ്റ്റ്ഓഫീസ് കവല, ബി.എസ്.എൻ.എൽ ഓഫീസിന് സമീപം, പെരിയവാര സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ലക്ഷങ്ങൾ മുടക്കി മൂന്നാർ പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടെങ്കിലും ലൈറ്റുകൾ തെളിയിക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കാത്തത് അന്ന് നിരവധി പ്രതിഷേധങ്ങൾക്കും ഇടയാക്കി. ആറുമാസം കഴിഞ്ഞ് ലൈറ്റുകൾ തെളിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടതോടെ വീണ്ടും തകരറാറിലായി. മൂന്നാറിൽ സ്ഥാപിച്ച ഏഴ് ലൈറ്റുകളും മിഴിയടച്ചതോടെ മൂന്നാർ ടൗൺ ഇരുട്ടിലാവുകയും ചെയ്തു. പ്രശ്നത്തിൽ അധികൃതർ
ഇടപെടണമെന്ന് ഡ്രൈവർമാരടക്കം ആവശ്യപ്പെടുന്നു. വെളിച്ചത്തിന്റെ അഭാവം രാത്രികാലങ്ങളിൽ സന്ദർശകരുടെ സുരക്ഷയ്ക്ക്
തിരിച്ചടിയാവുകയാണ്. രാത്രിയുടെ മറവിൽ മോഷണവും പിടിച്ചപറിയുമടക്കമുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനും ഇത് ഇടയാക്കുന്നുണ്ട്.