anilkumar

ഇടുക്കി: .മണ്ണുപര്യവേഷണ മണ്ണുസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന എഞ്ചിനിയറിംഗ് നിർമ്മിതികൾ കാർഷിക യോഗ്യതയുള്ളവർ പരിശോധിക്കുന്നത് ഒഴിവാക്കി എഞ്ചിനിയറിംഗ് യോഗ്യതയുള്ളവർ മാത്രം പരിശോധിക്കുന്ന തരത്തിൽ വകുപ്പിനെ പുനസംഘടിപ്പിക്കണമെന്ന് കേരള സോയിൽ ആന്റ് വാട്ടർ കൺസർവേഷൻ എഞ്ചിനീയറിംഗ് സ്റ്റാഫ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചെക്ക്ഡാമുകൾ, കോൺക്രീറ്റ് ചാലുകൾ കരിങ്കൽ ഭിത്തികൾ, കുളങ്ങൾ, സ്ലൂയിസുകൾ തുടങ്ങിയപ്രൈസ് സോഫ്റ്റ്‌വെയറിലൂടെ ഓൺലൈനായി എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നതിനും എഞ്ചിനിയറിംഗ് പണികളുടെ കൃത്യതയും ടെൻഡർ നടപടികൾ കാര്യക്ഷമമായി നടക്കുന്നതിനും എഞ്ചിനിയറിംഗ് ഉദ്യോഗസ്ഥരുടെ മേൽനോട്ടം അത്യാവശ്യമാണ്.
കെ.എസ്.ഡബ്ല്യു.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് എം.എം. സലീനയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ബിജു അനുശോചനപ്രമേയം അവതരിപ്പിച്ചു.എം.ജെ. ജേക്കബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകാന്ത് എം. അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിയായി ബിനു കെ., പ്രസിഡന്റായി സലീന എം.എം., വൈസ് പ്രസിഡന്റായി കെ.പി. അനിൽകുമാർ, ട്രഷററായി ചന്ദ്രൻ പി.പി., മറ്റു കമ്മിറ്റി അംഗങ്ങളായി ബിജു വി.കെ., ആര്യ റ്റി.എൻ. എന്നിവരെ തെരഞ്ഞെടുത്തു.

ചിത്രം

കേരള സോയിൽ ആന്റ് വാട്ടർ കൺസർവേഷൻ എൻജിനീയറിംഗ് സ്റ്റാഫ് ഫെഡറേഷൻ
ജില്ലാ കൺവെൻഷൻ ഒ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.