കുമളി: ചക്കുപള്ളം ശ്രീനാരായണധർമ്മാശ്രമത്തിലെ പ്രതിമാസ സത്സംഗവും ശിവഗിരി തീർത്ഥാടന പദയാത്ര സംബന്ധിച്ച ആലോചനയോഗവും നാളെ രാവിലെ മുതൽ നടക്കും. ഒമ്പത് മുതൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, സത്സംഗം, സമ്മേളനം എന്നിവ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ ഹൈറേഞ്ച് യാത്ര ശതാബ്ദിവർഷം പ്രമാണിച്ച് ഇത്തവണ ചക്കുപള്ളം ആശ്രമത്തിൽ നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത്ര പീരുമേട് വഴി ആയിരിക്കുമെന്ന് ആശ്രമം കാര്യദർശി സ്വാമി ഗുരുപ്രകാശം അറിയിച്ചു. മുൻവർഷങ്ങളിൽ ചക്കുപള്ളം, കട്ടപ്പന, ഏലപ്പാറ വഴിയായിരുന്നു പദയാത്ര.