ചെറുതോണി: 1964 ലെ ഭൂപതിവ് ചട്ടങ്ങളുടെയും 1993 ലെ പ്രത്യേക ചട്ടങ്ങളുടെയും നാലാം ചട്ടംദേഗതി ചെയ്ത് കൃഷിയ്ക്കും വീട് വയ്ക്കുന്നതിനുമുള്ള അനുവാദത്തിന് പുറമെ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമ്മാണവും അനുവദിച്ച് പുതിയ ഉത്തരവ് ഉണ്ടാകണമെന്ന് ഭാരവാഹികളാവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സമിതിയുടെ വിവിധമേഖലകളിൽ നിന്നുള്ള 101 പ്രവർത്തകർ 21ന് രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ കട്ടപ്പന മിനിസ്റ്റേഡിയത്തിൽ ഉപവാസ സത്യാഗ്രഹം അഷ്ഠിക്കും. സത്യാഗ്രഹ സമരത്തിൽ മുൻ എം.പി ജോയ്സ്‌ ജോർജ്, ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ഹൈറേഞ്ച്‌ മോട്ടോർ തൊഴിലാളി അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഗോപി എന്നിവർ പ്രസംഗിക്കുമെന്ന് സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, സാബു പ്ലാത്തോട്ടാനി, നൈസ് പാറപ്പുറത്ത് എന്നിവരറിയിച്ചു.