ഇടുക്കി: നവംബർ ഒന്ന് മലയാള ദിനമായും ഒന്നുമുതൽ ഏഴുവരെ ഭരണഭാഷാ വാരമായും ആഘോഷിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം 23ന് രാവിലെ 11ന് ജില്ലാകളക്ടറുടെ ചേമ്പറിൽ ചേരും. ജില്ലാതല പരിപാടികളുടെ ഭാഗമായി ഭാഷാ പ്രതിജ്ഞ, മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകൾ, മലയാള ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ, മലയാളം കവിതാലാപനം, ഔദ്യോഗിക മലയാള പദപ്രയോഗങ്ങളുടെ പ്രദർശനവും പ്രചാരണവും, സെമിനാറുകൾ, നല്ലമലയാളം പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കും.