മുട്ടം: സി.ബി.എസ്.ഇ കാറ്റഗറി 2 സെൻട്രൽ കേരള സഹോദയ കലോത്സവത്തിന് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ തുടക്കമായി. 118 സ്കൂളുകളിൽ നിന്നായി ആയിരത്തിൽപരം വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. സ്കൂളിന്റെ രജതി ജൂബിലി വർഷത്തിലാണ് കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. സിബിഗിരി പള്ളി വികാരി ഫാ. കുര്യൻ കോട്ടയിൽ ഭദ്രദീപം തെളിച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് ടി. ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ് ലിൻ എസ്.എ.ബി.എസ്, മുട്ടം അഡോറേഷൻ കോൺവന്റ് മദർ സുപ്പീരിയർ സിസ്റ്റർ സെലിൻ കോയിപ്പുറം, തൊടുപുഴ വിമല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സി.എം.സി, സി.ബി.എ.എസ്.ഇ സെൻട്രൽ കേരള സഹോദയ സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ പങ്കെടുത്തു.