തൊടുപുഴ: പരിശുദ്ധ പാത്രിയർക്കീസ് ബാവായെ നിഷേധിക്കുന്നവർക്ക് സഭാപരമായി നിലനില്പില്ലെന്ന് പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത ക്രിസോസ്റ്റമോസ് മർക്കോസ് തിരുമേനി പറഞ്ഞു. പ: പാത്രിയർക്കീസ് ബാവായുടെ മുഖ്യരക്ഷാധികാരത്തിൻ കീഴിൽ യാക്കോബായ സഭയിൽ പ്രവർത്തിക്കുന്ന പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപാസിലുള്ള സെ. മേരീസ് യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ ചാപ്പൽ കൂദാശ ചെയ്യുകയായിരുന്നു അദ്ദേഹം. കോർഎപ്പിസ്‌കോപ്പമാരായ ഗീവർഗീസ് മുളയംകോട്ടിൽ, പൗലോസ് പാറേക്കര, ഫാ.തങ്കച്ചൻ വർഗീസ്, ഫാ.ജോയി പാറനാൽ, ഫാ.വർഗീസ് കുറ്റിപ്പുഴ, ഫാ. ഡോ. ജോർജ് വർഗീസ്, ഫാ. ഷിബു സി. കുര്യൻ, ഫാ. ഡോ. ബേബി തറയാനിയിൽ, ഫാ. ബിജു ചക്രവേലിൽ, ഫാ. ഷിജോ കെ. പോൾ എന്നിവർ സഹകാർമ്മികരായി. തുടർന്നുള്ള എല്ലാ ഞായറാഴ്ചയും രാവിലെ ഏഴിന് ചാപ്പലിൽ വി. കുർബാന ഉണ്ടായിരിക്കുമെന്ന് പരിപാടികൾക്ക് നേതൃത്വം നൽകി വികാരി ഫാ: തോമസ് മാളിയേക്കൽ അറിയിച്ചു.