തൊടുപുഴ: തഴുവംകുന്ന് പെരുമാംകണ്ടം സെന്റ്. ജൂഡ് നഗറിൽ യൂദാശ്ലീഹായുടെ തിരുനാൾ 25 മുതൽ 27 വരെ നടക്കും. ബൈബിൾ കൺവെൻഷൻ 21 മുതൽ 24 വരെ നടക്കുമെന്ന് വികാരി ഫാ.ജോൺ മുരിങ്ങമറ്റം പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന് മുന്നോടിയായി ജപമാലയും കുർബാനയും നൊവേനയും വ്യാഴാഴ്ച തുടങ്ങി. എല്ലാ ദിവസവും രാവിലെ 5.45നും വൈകീട്ട് 4.30നുമാണ് ചടങ്ങുകൾ.
ഇരുപത്തഞ്ചിന് വൈകിട്ട് 4.30ന് പള്ളിവികാരി തിരുനാൾകൊടിയേറ്റിതിരുസ്വരൂപം പ്രതിഷ്ടിക്കും. തുടർന്ന് കുർബാനയും സന്ദേശവും ഉണ്ണിയപ്പ നേർച്ചയും. ഇരുപത്താറിന് രാവിലെ 10 മുതൽ ദിവ്യകാരുണ്യ സന്നിധിയിൽ ജപമാല രഹസ്യങ്ങളുടെ ധ്യാനവും ആരാധനാശുശ്രൂഷയും, 12.30ന് പാൽക്കഞ്ഞി വിതരണം, വൈകീട്ട് വാഹനങ്ങളുടെ വെഞ്ചെരിപ്പ്, പ്രസുദേന്തി വാഴ്ച, തിരിപ്രദക്ഷിണം, നെയ്യപ്പ നേർച്ച.
27ന് രാവിലെ 5.45, 11.30, വൈകീട്ട് രശ്മികിരീടം എഴുന്നെള്ളിക്കൽ, വൈകിട്ട് 6.30ന് പ്രദക്ഷിണം, രാത്രി 7.30ന് സമാപനാശിർവാദം, തിരുശേഷിപ്പ് വണക്കം, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും. പത്രസമ്മേളനത്തിൽ ട്രസ്റ്റിമാരായ ജോസ് കളപ്പുരയ്ക്കൽ, ജോൺ കക്കുഴി, ഷിബു കളപ്പുരയിൽ, റോബർട്ട് വണ്ടനാക്കര തുടങ്ങിയവർ പങ്കെടുത്തു.