തൊടുപുഴ : ആരോഗ്യം നോക്കാതെ സാമൂഹ്യ സേവനത്തിൽ വ്യാപൃതനാവുകയും സ്വന്തം ജീവിതം തന്നെ സമർപ്പിക്കുകയും ചെയ്ത രാഷ്ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖ് ഡോ. മേജർ ആർ. ലാൽകൃഷ്ണയെ അനുസ്മരിക്കുന്നു.
22 ന് വൈകിട്ട് 5.30 ന് തൊടുപുഴ ഉത്രം റീജൻസിയിൽ ജന്മഭൂമി മുൻ മുഖ്യ പത്രാധിപർ പി. നാരായണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സദസ്സിൽ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ആർ. എസ്. എസ്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ വിജ്ഞാൻ ഭാരതി മുൻ അഖിലേന്ത്യ സംഘടനാ സെക്രട്ടറി എ. ജയകുമാർ ആർ. എസ്. എസ്. പ്രാന്തകാര്യകാരി സദസ്യൻ സി. സി.ശെൽവൻ ജനം ടി വി മാനേജിംഗ് ഡയറക്ടർ പി. വിശ്വരൂപൻ തുടങ്ങിയവർവ്യക്തികൾ ശ്രദ്ധാഞ്ജലി അർപ്പിക്കും