തൊടുപുഴ: ബി എസ് എൻ എൽ മേള 21,22 തിയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നടത്തും. മേളയിൽ പുതിയ ഫോർ ജി സിം എടുക്കുന്നതിനും നിലവിലുള്ള മറ്റു കമ്പനികളുടെ കണക്ഷനുകൾ ബി എസ് എൻ എൽ ഫോർ ജി യിലേക്ക് മാറ്റുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. ലാൻഡ് ലൈൻ ,ബ്രോഡ് ബാൻഡ് , എഫ് ടി ടി എച്ച് കണക്ഷനുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഉപഭോക്താവ് തിരിച്ചറിയൽ കാർഡി ന്റെ ഒറിജിനലും കോപ്പിയും ഫോട്ടോയുമായി എത്തേണ്ടതാണ്.