വെള്ളത്തൂവൽ: കേരള സ്റ്റേറ്റ് സർവ്വീസു് പെൻഷനേഴ്‌സ് യൂണിയൻ വെള്ളത്തൂവൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബമേള നടത്തി
യൂണിറ്റ് പ്രസിഡന്റ് പി.വി അഗസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കുടുംബമേള യൂണിയൻ അടിമാലി ബ്ലോക്ക് സെക്രട്ടറി
കെ.എം ഗോപി ഉദ്ഘാടനം ചെയ്തു.വിവിധ വിഷയങ്ങളെ സംബദ്ധിച്ച് കെ.ജി ഗോപിദാസ് ,പി എസ് ജോർജ്എന്നിവർ ക്ലാസെടുത്തു.ജി.സുന്ദരമൂർത്തി, രാജു മൈക്കിൾ, കെ.കെ പ്രസാദ്, എം.ജെ തോമസ് എന്നിവർ പ്രസംഗിച്ചു അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും നടന്നു.