തൊടുപുഴ:തൊടുപുഴ നിയോജകമണ്ഡലത്തിലെ തകർന്നടിഞ് ഗതാഗതം ദുഷ്‌കരമായ മുഴുവൻ റോഡുകളും അടിയന്തരമായി നന്നാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് .എം.(ജോസ് വിഭാഗം) പ്രവർത്തകർ തൊടുപുഴ പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. തൊടുപുഴയിലെ ശോചനീയാവസ്ഥയിലുള്ള റോഡുകളുടെ കാര്യത്തിൽ പിഡബ്ല്യുഡി അധികൃതരുടെ അനാസ്ഥ അപലപനീമാണെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് .എം. ഉന്നതാധികാര സമിതി അംഗം പ്രൊഫ.കെ ഐ ആന്റണി പറഞ്ഞു .തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ കാഞ്ഞിരമറ്റം പാലം, വിവിധ റോഡുകൾ തുടങ്ങി എല്ലാ വികസന കാര്യങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ജനപ്രതിനിധികളും പൊതുമരാമത്ത് മന്ത്രിയും തൊടുപുഴയുടെ വികസനത്തിൽ അടിയന്തരമായി ശ്രദ്ധിക്കണം. പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷനായി. അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത് ജോസ് കവിയിൽ അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരികാട്ട് ,ബെന്നി പ്ലാകൂട്ടം, അഡ്വ: ബിനു തോട്ടുങ്കൽ, അഡ്വ: മധു നമ്പൂതിരി, അബേഷ് അലോഷ്യസ് , ജെയിംസ് വെമ്പിള്ളി,ജോസ് കുന്നുംപുറം. കുര്യാച്ചൻ പൊന്നമറ്റം, ജുണീഷ് കള്ളിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിനും ധർണ്ണയ്ക്കും ജോൺസ് നന്ദളത്ത് ജോയി പാറത്തലയ്ക്കൽ, ജോസി വേളാഞ്ചേരി, സാംസൺ അക്കക്കാട്ട്, ജെരാർദ്ദ് തടത്തിൽ , ബെന്നി വാഴചാരിക്കൽ, തോമസ് വെളിയത്തുമ്യാലിൽ, ജോർജ് അറക്കൽ, തോമസ് വട്ടപ്പാറ ഷിജു തോമസ് പൊന്നാമറ്റം,. ജോഷി കൊന്നക്കൽ, ജോസ് ഈറ്റക്ക കുന്നേൽ . ജോർജ് പാലക്കാട്. ഷീൻ പണി കുന്നേൽ , എബ്രഹാം അടപ്പൂർ, സ്റ്റാൻലി കീത്താപള്ളി, നൗഷാദ് മുക്കിൽ , ജോസ് ആക്കപടിക്കൽ ജോജോ അറക്കക്കണ്ടം ജോജി പൊന്നും പുരയിടം എം കൃഷ്ണൻ. ജോജി വാതല്ലൂർ, സൈമൺ തേക്കുമല,കുര്യാച്ചൻ ജാതികല്ലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ജോസ് വിഭാഗത്തിന്റെ

സമരം പാലാ തോൽവിയുടെ

ജാള്യത മറയ്ക്കാൻ

തൊടുപുഴ : തൊടുപുഴ പി.ഡബ്ലു.ഡി. ഓഫീസിനു മുമ്പിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗം കേവലം 30 പേരെ മാത്രം പങ്കെടുപ്പിച്ച് നട
ത്തിയ ധർണ്ണ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പി.ജെ.ജോസഫിനെ ചെളിവാരി എറിയുന്നതിനു വേണ്ടി മനപൂർവ്വം നടത്തിയതാണെന്ന് കേരളാകോൺഗ്രസ്ജോസഫ് വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ജോസി ജേക്കബ് ആരോപിച്ചു.ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് പതിനായിരക്കണക്കിന് വോട്ടിന്റെഭൂരിപക്ഷം ലഭിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗംസ്ഥാനാർത്ഥിയെ ജനങ്ങൾ പരാജയപ്പെടുത്തിയതിലുള്ള ജാള്യത മറയ്ക്കാൻവേണ്ടിയുള്ള സമരമാണ്. തൊടുപുഴ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ അറ്റകുറ്റ പണികൾ നടത്തേണ്ട റോഡുകളെല്ലാം നിർമ്മാണം നടത്തുന്നതിന് തീരുമാനിക്കുകയും ടെണ്ടർ വിളിക്കുകയും മഴമാറി
യാലുടൻ ജോലികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനു ശേഷം മനപൂർവ്വം നടത്തിയ സമരമാണ്.
ഇടുക്കി നിയോജക മണ്ഡലത്തിലെ കുഴി പിടിച്ച ഗതാഗത യോഗ്യമല്ലാത്ത റോഡുകളുടെ നാലിലൊന്നു പോലും തൊടുപുഴ നിയോജകമണ്ഡലത്തിലില്ല. തൊടുപുഴ നിയോജക മണ്ഡലത്തിൽ റോഡ് വികസനിത്തിനായി 300 കോടി രൂപയുടെ ജോലികളാണ് ഇപ്പോൾ ടെണ്ടർ
വിളിച്ച് എഗ്രിമെന്റ് വച്ചിട്ടുള്ളത്.റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തേണ്ടത് എൽ.ഡി.എഫ്.ഗവൺമെന്റാണ്. സംസ്ഥാന സർക്കാരിനെതിരെയാണ് ജോസ് വിഭാഗത്തിന്റെ സമരമെന്നാണ് അവർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സമരത്തിനെത്തിയനേതാക്കളെല്ലാം എൽ.ഡി.എഫ്. ഗവൺമെന്റിനേയും പൊതുമരാമത്ത് മന്ത്രിയെയും വാനോളം പുകഴ്ത്തുകയും പി.ജെ.ജോസഫിനെ പാതാളത്തോളം ഇകഴ്ത്തുകയും ചെയ്യുന്ന രീതിയിലാണ് സംസാരിച്ചത്. ജോസ് വിഭാഗം ഇപ്പോൾ യു.ഡി.എഫി ലെ ഘടക കക്ഷിയാണോഎന്നു പോലും സംശയം ഉണ്ടാക്കുന്ന പി.ജെ.ജോസഫ് വിരുദ്ധ പ്രസംഗമാണ് നടത്തിയത് ജോസി ജേക്കബ് പറഞ്ഞു.