ഇടുക്കി: ജില്ലാ ദുരന്തനിവാരണ അതോറിറ്റി, യു.എൻ.ഡി.പി തുടങ്ങിയ ഏജൻസികളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം ആചരിക്കുന്നു. 22ന് രാവിലെ 10ന്നെടുങ്കണ്ടം എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാകലക്ടർ എച്ച്. ദിനേശൻ ദിനാചരണം ഉദ്ഘാടനം ചെയ്യും.പൊതുസമ്മേളനം, സിഗ്‌നേച്ചർ ക്യാമ്പയിൻ, സെമിനാർ തുടങ്ങിയവ ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണ സന്ദേശം 'ദുരന്ത സമയത്തെ നിർണ്ണായക ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നാശനഷ്ടം കുറക്കുക' എന്നതാണ്. ഞങ്ങൾ ദുരന്ത ലഘൂകരണ പ്രതിരോധ ശേഷിയുള്ള സമൂഹത്തോടൊപ്പം എന്ന സന്ദേശത്തോടെ ഒരു സിഗ്‌നേച്ചർ കാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്. ഇടുക്കിയുടെ ഭൂവിനിയോഗവും ഉരുൾപൊട്ടലിന്റെ അപകടാവസ്ഥ കുറയ്ക്കലും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.