ഇടുക്കി: കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയ്ക്ക് ഇടയാക്കുന്ന ആർ.സി. ഇ.പി. കരാറിൽ നിന്നും ഇന്ത്യ ഗവൺമെന്റ് പിൻമാറണമെന്ന് ഫെഡറേഷൻ ഓഫ് ഫാർമേഴ്‌സ് ക്ലബ്ബ് ആവശ്യപ്പെട്ടു. കർഷകരെ തകർച്ചയിൽ നിന്നും കൂടുതൽ തകർച്ചയിലേക്ക് തള്ളിയിടുവാനേ ഈ കരാർ സഹായിക്കുകയുള്ളൂ. ഇന്ത്യയുടെ കാർഷിക മേഖലയുടെ സമ്പൂർണ്ണ നാശത്തിനും, കാർഷിക മേഖലയെ പിന്നോട്ടടിക്കാനും വിദേശകുത്തകകൾക്ക് അടിയറവ് വയ്ക്കാനും കരാർ ഇടയാക്കുമെന്ന് ഫാംഫെഡ് കോ-ഓർഡിനേറ്റർ അഡ്വ.ജോൺ വിച്ചാട്ട്, പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി സോണി കിഴക്കേക്കര, ട്രഷറർ തോംസൺ തോമസ് മുട്ടം, ജോയിന്റ് സെക്രട്ടറി സാജു കാനാട്ട്, അഞ്ചിരി, മാത്യുക്കുട്ടി ചാമക്കാല, കാക്കൊമ്പ് എന്നിവർ പ്രസ്ഥാവനയിൽ പറഞ്ഞു.