കട്ടപ്പന: ആർ.സി.ഇ.പി കരാറിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് ചെറുകിട കർഷക ഫെഡറേഷന്റെയും കെ.എസ്.എം.എസ്.എയുടെയും നേതൃത്വത്തിൽ ക്ഷീര കർഷകർ ധർണയും മാർച്ചും നടത്തും. 23ന് രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്‌റ്റോഫീസ് പടിക്കലേക്ക് നടത്തുന്ന മാർച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ മുൻ ചെയർമാൻ വി.എസ്. സെബാസ്റ്റ്യൻ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന ധർണ മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്യും. ചെറുകിട കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എം.എ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.