ചെറുതോണി: ഇടുക്കിയിലെ ജനജീവിതത്തെ തകർക്കുന്ന സർക്കാർ ഉത്തരവുകൾ സയനൈഡിന് തുല്യമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. തനിക്കെതിരെയുള്ള മന്തി എംഎം മണിയുടെ പരാമർശങ്ങൾ പൊതുസമൂഹം അദേഹത്തിനെതിരായി മാറുന്നതിന്റെപേടിയിൽ നിന്നും ഉടലെടുത്തതാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതുപോലെയാണ് ഇടുക്കിയിലെ ജനജീവിതം തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകയ്യായി നിൽക്കുന്ന മന്ത്രി മണിയുടെ ശ്രമം. തന്റെത് തുടക്കക്കാരന്റെ തിടുക്കമാണെങ്കിൽ പരിചിതന്റെ പക്വതയുള്ള മണി ഉത്തരവ് ഇറങ്ങിയപ്പോൾ എവിടെയായിരുന്നു. കരിനിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരരംഗത്ത് സജീവമായി ഇടപെടുമെന്നും ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥതയുണ്ടെങ്കിൽ തുടരെത്തുടരെ വിവാദ ഉത്തരവുകൾ പുറപ്പെടുവിക്കാതെ സർവ്വകക്ഷയോഗം വിളിച്ച് പ്രശ്നം ചർച്ചചെയ്യണമെന്നും 1964, 1993 ഭൂവിനിയോഗ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും എം.പി. ആവശ്യപ്പെട്ടു.