ചെറുതേണി: കേരള ഭൂമിപതിവ് ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തുംവരെ ഇടുക്കിയിലെ കർഷകരുടെ സമരം ശക്തമായി തുടരാൻ താൻ നേതൃത്വം നൽകുമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. ചെറുതോണിയിൽ കേരളാ കോൺഗ്രസ് (എം) നേതൃത്വത്തിൽ നടത്തിയ ഏകദിന സത്യാഗ്രഹസമരവേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1964ലെയും 1993ലെയും കേരളാ ഭൂമിപതിവുചട്ടങ്ങളിൽ കാലാനുസൃതമായ ഭേദഗതി വരുത്തുംവരെ ഈ സമരം തുടരുമെന്നും കേരളാ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഒരു നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് ദുരുദ്ദേശമാണന്ന് അരോപിച്ചു. ഈ വിവേചനം അവസാനിപ്പിക്കാൻ കേരള നിയമസഭയിലെ 140 എം.എൽ.എ.മാരുടെ മനസാക്ഷിക്കു മുമ്പിൽ വിഷയം അവതരിപ്പിക്കും.സമാപനസമ്മേളനം അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹസമരത്തിൽ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെജേക്കബ് അദ്ധ്യക്ഷത വഹിച്ചു. .അഡ്വ: തോമസ് ഉണ്ണിയാടൻ,ടി.യുകുരുവിള, ഡി.സി.സി. പ്രസിഡന്റ് അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ: എസ്.അശോകൻ, കെ.പി.സി.സി. നിർവ്വാഹക സമിതിയംഗം സി.പി.മാത്യു, സജി മഞ്ഞക്കടമ്പൻ എന്നിവർ പി.ജെ.ജോസഫിന് അഭിവാദ്യമർപ്പിച്ചു പ്രസംഗിച്ചു. സമരത്തിന് അഡ്വ: തോമസ് പെരുമന, അഡ്വ: ജോസഫ് ജോൺ, പ്രൊഫ. ഷീലാ സ്റ്റീഫൻ, ജോയി കൊച്ചുകരോട്ട്, എം.ജെ.കുര്യൻ, ഫിലിപ്പ് മലയാറ്റ്, റ്റി.ജെജേക്കബ്, സിജു വാലുമ്മേൽ, രാജുതോമസ്, അഡ്വ: ജോസി ജേക്കബ്, സാബു പരപരാഗത്ത്, തോമസ് തെക്കേൽ, എംമോനിച്ചൻ, അഡ്വ: എബി തോമസ്, ചെറിയാൻ പിജോസഫ്, എബിൻ വാട്ടപ്പിള്ളിൽ, കെ.എ.പരീത്, സി.വി.സുനിത എന്നിവർ നേതൃത്വം നൽകി.