01

ചെറുതോണി: അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവച്ച കോൺഗ്രസ് നേതാവായിരുന്നു അന്തരിച്ച ടി.ജി കുഞ്ഞുമോനെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റും ഡി.റ്റി.പി.സി അംഗവുമായിരുന്ന ടി.ജി കുഞ്ഞുമോന്റെ ഒന്നാം ചരമ വാർഷികം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ അഡ്വ. എസ് അശോകൻ, ഡി.സി.സി സെക്രട്ടറിമാരായ എൻ.പുരുഷോത്തമൻ, എം.ഡി അർജുനൻ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആനയ്ക്കനാട്ട്, അഡ്വ. അനീഷ് ജോർജ്, എം.റ്റി തോമസ്, റോയി കൊച്ചുപുര എന്നിവർ പ്രസംഗിച്ചു.