ഇടുക്കി: പ്രളയത്തിൽ വനാവകാശരേഖ നഷ്ടപ്പെട്ടവർക്ക് സർട്ടിഫൈഡ് കോപ്പി അനുവദിക്കാൻ ജില്ലാകളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന ജില്ലാ വനാവകാശ നിരീക്ഷണ സമിതി യോഗം തീരുമാനിച്ചു. റവന്യൂ ഭൂമിയിൽ താമസിക്കുന്നവർക്ക് വനാവകാശ രേഖ നൽകേണ്ടതില്ലെന്നും സമിതി നിർദ്ദേശിച്ചു. പ്ലാന്റേഷനിലുള്ള കൈവശഭൂമി, റവന്യൂ ഭൂമിയിലുള്ള കൈവശങ്ങൾ എന്നിവയ്ക്ക് രേഖ നൽകില്ല. കൃഷിക്കും താമസത്തിനുമല്ലാതെയുള്ള അപേക്ഷ പരിഗണിക്കില്ല. വനാവകാശ രേഖയുള്ള സ്ഥലം ഗുണഭോക്താവ് വിറ്റുകഴിഞ്ഞാലും രേഖ റദ്ദാക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.
ദേവികുളം ആർ.ഡി ഓഫീസിൽ നവംബർ രണ്ടിന് സബ്ഡിവിഷൻ തലത്തിൽ ഹിയറിംഗ് നടത്തും. നവംബർ 29ന് രാവിലെ 11ന്കലക്ടറുടെ ചേമ്പറിൽ ജില്ലാ വനാവകാശ നിരീക്ഷണ സമിതി യോഗം ചേർന്ന് നിലവിലുള്ള എല്ലാ അപേക്ഷകളും തീർപ്പാക്കും
വനാവകാശ രേഖ
അംഗീകരിച്ചത് -8136
തീർപ്പാക്കിയത്-6357 .
പുനപരിശോധനയ്ക്ക് മാറ്റിയത്-110