കുമളി: സംസ്ഥാന ജീവനക്കാർക്കായി എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാസാംസ്‌കാരിക വിഭാഗമായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ കലോത്സവം സംഘടിപ്പിക്കുന്നു. നവംമ്പർ 27 ന് കുമളി അമരാവതി ഗവ എച്ച് എസിൽ വിവിധ വേദികളിലായാണ് മത്സരം.തിരുവാതിരക്കളി, ഒപ്പന, നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാപാരായണം, നാടൻപാട്ട്,പെൻസിൽ ഡ്രോയിംഗ്,ജലച്ചായം,കാർട്ടൂൺ,തബല,മൃദംഗം,ചെണ്ട,വയലിൻ, ഓടക്കുഴൽ, എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.കലോത്സവം
ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ള ജീവനക്കാർ 24ന് മുമ്പ് പേരുവിവരം അറിയിക്കണം. വിജയികൾക്ക് നവംമ്പർ 10 ന് തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. ഫോൺ:9447029328,9446136188