തൊടുപുഴ: കേരള കോൺഗ്രസ് എം തൊടുപുഴ പിഡബ്ല്യുഡി ഓഫീസിലേക്ക് നടത്തിയ ധർണ്ണ സമരത്തെ കേരള കോൺഗ്രസ് ജെ നേതാക്കൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു

. പഞ്ചായത്തംഗം മുതൽ പാർലമെന്റ് അംഗം വരെയുള്ള ജനപ്രതിനിധികളും മരാമത്ത് വകുപ്പ് ഭരിക്കുന്ന മന്ത്രിയും തൊടുപുഴയുടെ വികസനകാര്യത്തിൽ ജാഗ്രത കാണിക്കണം എന്ന് പാർട്ടി ആവശ്യപ്പെട്ടതിൽ ജോസഫ് വിഭാഗത്തിന് മാത്രം പ്രകോപനം ഉണ്ടാകേണ്ട കാര്യമില്ല. തൊടുപുഴയുടെ വികസനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ജനങ്ങൾ ഒറ്റയ്ക്ക് ആരെയും ഏൽപ്പിച്ചിട്ടില്ല. പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവി യിൽ കേരള കോൺഗ്രസ് എം പാർട്ടിക്ക് ജാള്യത ഒന്നുമില്ലെന്നും തോൽവിയിൽ പങ്കൊന്നും വഹിക്കാത്ത ജോസഫ് ഗ്രൂപ്പിനോട് കേരള കോൺഗ്രസ് എം പാർട്ടിക്ക് രാഷ്ട്രീയ വൈര്യം ഇല്ലെന്നും ജിമ്മി പറഞ്ഞു.