തൊടുപുഴ : ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ യും പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലും ജാഥാ ക്യാപ്റ്റൻമാരാകുന്ന കർഷക സംരക്ഷണ ജാഥ ഇന്ന് തുടക്കം കുറിക്കും. കരിങ്കുന്നത്ത് രാവിലെ 9 ന് തോമസ് ചാഴികാടൻ എം.പി ജാഥഫ്ളാഗ് ഓഫ് ചെും.ജില്ലയിലെ നിർമ്മാണ നിരോധന ഉത്തരവുകൾ പൂർണ്ണമായും പിൻവലിക്കുക, 1964 ചട്ടപ്രകാരമുള്ള പട്ടയങ്ങളിൽ നിയമ ഭേദഗതി വരുത്തുക, അർഹരായ മുഴുവൻ കർഷകർക്കും ഉപാധിരഹിത പട്ടയം നൽകുക, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 5000കോടി രൂപയുടെ ഇടുക്കി പാക്കേജ് നടപ്പിലാക്കുക, വന്യജീവികളുടെ ഉപദ്രവങ്ങളിൽ നിന്നും കൃഷിഭൂമിയും ജീവനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒക്‌ടോബർ 21 മുതൽ 25 വരെ ജാഥാ സംഘടിപ്പിച്ചിട്ടുള്ളത്. പുതുതായി ഇറക്കിയ ഉത്തരവിലെ പത്ത് നിർദ്ദേശങ്ങളിൽ നാല് നിർദ്ദേശം മാത്രമാണ് ഒക്‌ടോബർ 17 ലെ പുതുക്കിയ ഭേദഗതിയിലൂടെ മാറ്റം വരുന്നത്. ജില്ലയിൽ ഒട്ടേറെ ഭൂപ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്ന ഉത്തരവാണ് ഒക്‌ടോബർ 22 ലേത്. ഈ ഉത്തരവ് പൂർണ്ണമായി മാറ്റുകയും 1964 റൂളും 1993 റൂളും ഭേദഗതി വരുത്തി പട്ടയഭൂമി ഉടമസ്ഥന് ഉപയോഗയോഗ്യമാക്കി മാറ്റണം. ഇതിന് നിയമ ഭേദഗതിമാത്രമാണ് ശാശ്വത പരിഹാരം.
നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന യോഗത്തിൽ പ്രൊഫ. കെ.ഐ ആന്റണി, അഡ്വ. അലക്സ് കോഴിമല, അഗസ്റ്റിൻ വട്ടക്കുന്നേൽ, രാരിച്ചൻ നീറണാകുന്നേൽ, റെജി കുന്നംകോട്ട്, ഷാജി കാഞ്ഞമല, എം.എം മാത്യു, ജിൻസൻ വർക്കി, സൻസി മാത്യു, പാർട്ടി നേതാക്കളായ ബാബു കക്കുഴി,എ.ഒ അഗസ്റ്റിൻ, ജോയി കിഴക്കേപറമ്പിൽ, റോയിച്ചൻ കുന്നേൽ, കെ.എൻ മുരളി, ടി.റ്റി മൽക്ക, ജയകൃഷ്ണൻ പുതിയേടത്ത്, മധു നമ്പൂതിരി,ബെന്നി പാമ്പക്കൻ, അഡ്വ. ബിനു തോട്ടുങ്കൽ, പോഷക സംഘടന പ്രസിഡന്റുമാരായ ഷിജോ തടത്തിൽ,ജോർജ്ജ് അമ്പഴം, തങ്കച്ചൻ വാലുമ്മേൽ, ആൽബിൻ വറപോളയ്ക്കൽ തുടങ്ങിയവർ സംസാരിക്കും.