തൊടുപുഴ: ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പിഎസ്.സി, ഐബിപിഎസ് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി നവംബർ നാല് മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ മത്സരപരീക്ഷ പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. തൊടുപുഴ പെൻഷൻ ഭവനിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് സഹിതം എംപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം