തൊടുപുഴ: ചെറുകിട റബർ ടാപ്പിംഗ് തൊഴിലാളി സംരക്ഷണസമിതിയുടെ യോഗം തൊടുപുഴയിൽ ചേർന്നു. ചെറുകിട കൃഷിക്കാരും ചെറുകിട റബർ ടാപ്പിംഗ് തൊഴിലാളികളും റബർ വിലയിടിവ് മൂലം വളരെയധികം ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരം ലഭിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചെറുകിട റബർ ടാപ്പിംഗ് തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസ് പുതുക്കുളം ഉദ്ഘാടനം ചെയ്തു. രാജൻ മക്കുപാറ, കെ.കെ. രാജേന്ദ്രൻ കെ.പി.ജോണിതുടങ്ങിയവർ പ്രസംഗിച്ചു.